നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ സിനിമയിലേക്ക്. യാഷ് രാജ് ഫിലിംസിന്റെ മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാൻ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താര പുത്രൻ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഉള്ളത്.
പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ജപ്പാനിൽ ആണ് നടക്കുന്നത്. ദക്ഷിണേന്ത്യൻ താരം സായ് പല്ലവി ആണ് ഈ ചിത്രത്തിൽ ജുനൈദിന്റെ നായികയായി അഭിനയിക്കുന്നത്. ജപ്പാനിൽ നിന്നുള്ള സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്.
കനത്ത മഞ്ഞ് വീഴ്ചക്കിടയിലാണ് ജപ്പാനിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ മുഴുവൻ ടീമും ഈ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ചിത്രീകരണം നടത്തുന്നത്. ജപ്പാനിലെ പ്രശസ്തമായ സപ്പോറോ സ്‌നോ ഫെസ്റ്റിവലിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ കണ്ട് ജുനൈദും സായ് പല്ലവിയും ഒന്നിക്കുന്ന ഈ ചിത്രം പ്രശസ്ത തായ് ചലച്ചിത്രമായ ‘വൺ ഡേ’യുടെ ഇന്ത്യൻ റീമേക്ക് ആണോ എന്നാണ് ആരാധകർ സംശയമുന്നയിക്കുന്നത്.
Discussion about this post