കൊല്ലം: ചടയമംഗത്ത് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കലയം സ്വദേശി എസ് ബിനു (41) ആണ് മരിച്ചത്. പാങ്ങോട് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
രാവിലെയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടത്. ദിവസവും ബിനു പ്രഭാത സവാരിയ്ക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്ന് രാവിലെയും നടക്കാൻ പോകുന്നുവെന്നാണ് വീട്ടിൽ നിന്നും ബിനു ഇറങ്ങിയത് എന്ന് വീട്ടുകാർ പറയുന്നു. പിന്നീട് തിരികെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.
ഔട്ട് ഹൗസിന്റെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഉടനെ വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post