കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഗുരുവായൂരിനെയും ശബരിമലയെയും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് കേന്ദ്രസാംസ്ക്കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയെ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇരു തീര്‍ത്ഥാടക കേന്ദ്രങ്ങളെയും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര നഗരങ്ങള്‍ക്കും വികസനം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. പത്മനാഭ സ്വാമി ക്ഷേത്രത്തെ നേരത്തെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Discussion about this post