ജയ്പൂർ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരും സോണിയാ ഗാന്ധിയെ അനുഗമിച്ചു.
മൻമോഹൻ സിംഗ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്. ബിഹാറിൽ പിസിസി അദ്ധ്യക്ഷൻ അഖിലേഷ് സിംഗും ഹിമാചൽ പ്രദേശിൽ നിന്നും അഭിഷേക് മനു സിംഗ്‌വിയും മത്സരിക്കും. മഹാരാഷ്ട്രയിൽ ചന്ദ്രകാന്ദ് ഹന്ദോരയാണ് മത്സരിക്കുക.
ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5നാണ് വോട്ടെണ്ണൽ. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെയാണ്.
Discussion about this post