മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ രണ്ട് മുൻനിര നേതാക്കൾ രാജ്യസഭയിലേക്ക് മത്സരിക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ ബിജെപി ടിക്കറ്റിലും യുവനേതാവ് മിലിന്ദ് ദേവ്റ ശിവസേന ഷിന്ദേ വിഭാഗത്തിന്റെ ടിക്കറ്റിലുമാണ് രാജ്യസഭയിലേക്ക് മത്സരിക്കുക.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.ഗുജറാത്തിൽ നിന്ന് നദ്ദയെ കൂടാതെ ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജസ്വന്ത് സലേം സിംഗ് പാർമർ എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് മേഥാ കുൽക്കർണിയും ഡോ. അജിത് ഗോപ്ചഡെയും സ്ഥാനാർഥികളാവും. മദ്ധ്യപ്രദേശിൽ എൽ മുരുകൻ, ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബൻസിലാൽ ഗുർജർ എന്നിവരും ഒഡീഷയിൽനിന്ന് അശ്വിനി വൈഷ്ണവുമാണ് മത്സരിക്കുന്നത്.
Discussion about this post