അഗർത്തല: അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്ത ട്രെയിൻ ത്രിപുരയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 400 ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ അഗർത്തല റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹയാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.
ത്രിപുരയിൽ നിന്ന് ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് പുണ്യസ്ഥലത്തേക്ക് പോവുന്നത് എന്ന് ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. ത്രിപുരയിൽ നിന്ന് പുതിയ ട്രെയിനുകൾ സമ്മാനിച്ചതിന് പ്രധാനമന്ത്രിയോടും , കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് ഭക്തരെ സുഖകരമായി എത്തിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആസ്ത സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപങ്ങൾ റെയിൽവേ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുകയാണ്. 200 ൽ ലധികം ആസ്ത സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നായി സർവീസ് നടത്തുന്നുണ്ട്.
Discussion about this post