മോസ്കോ: അമേരിക്കൻ പ്രസിഡന്റായി ബൈഡൻ തന്നെ വരുന്നതാണ് തനിക്ക് ഇഷ്ടം എന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടാത്ത ട്രംപിനെക്കാൾ പഴയ രീതികൾ പിന്തുടരുന്ന ബൈഡനെയാണ് തനിക്കിഷ്ടം എന്നും പുടിൻ വ്യക്തമാക്കി. ബൈഡന് പകരം ട്രംപ് ആയിരിന്നു ഭരണത്തിലെങ്കിൽ റഷ്യ ഒരു കാലത്തും ഉക്രൈൻ ആക്രമിക്കുകയില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന അനവധിപേർ ഉള്ളപ്പോഴാണ് ഇപ്പോൾ വ്ളാദിമിർ പുട്ടിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഒരു പ്രൈവറ്റ് മദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പുടിൻ പ്രതികരിച്ചത്
ഡെമോക്രാറ്റായ ബൈഡൻ , റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് എന്നിവരിൽ നിന്ന് “നമുക്ക് ആരാണ് നല്ലത്” എന്ന് അഭിമുഖം നടത്തിയ പവൽ സറൂബിൻ പുടിനോട് ചോദിച്ചപ്പോഴാണ് പുടിൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.
“തീർച്ചയായും ബൈഡൻ തന്നെ . അദ്ദേഹം കൂടുതൽ പരിചയസമ്പന്നനായ, പ്രവചിക്കാൻ കഴിയുന്ന വ്യക്തിയാണ്, പഴയ രീതികൾ പിന്തുടരുന്നയാളാണ് അദ്ദേഹം കൂട്ടിച്ചേർത്തു: “എന്നാൽ അമേരിക്കൻ ജനതയ്ക്ക് വിശ്വാസമുള്ള ഏതൊരു യുഎസ് പ്രസിഡൻ്റുമായും ഞങ്ങൾ യോജിച്ച് പ്രവർത്തിക്കും.” ബൈഡനും ട്രംപും തുടർച്ചയായി രണ്ടാം തവണയും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്ന 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ച് ഇതാദ്യമാണ് പുടിൻ പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത്.
അതെ സമയം പുടിൻ പറഞ്ഞ ഈ അഭിപ്രായം കൂടുതലും ജോ ബൈഡന്റെ കഴിവുകേടിനെ പുടിൻ പരിഹസിച്ചതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. “റഷ്യക്ക് നല്ലത്” ബൈഡനാണ് എന്ന് പറഞ്ഞതിലൂടെ ട്രംപ് ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന് വ്യംഗമായി സൂചിപ്പിച്ചതാണ് പുടിൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ 2016 ഇലക്ഷനിൽ ട്രംപിന് അനുകൂലമായി ജനവിധി ഉണ്ടാകുവാൻ റഷ്യ ശ്രമിച്ചിരുന്നതായി അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു
Discussion about this post