കൊൽക്കൊത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ച് നടിയും എംപിയുമായ മിമി ചക്രബർത്തി. ടിഎംസി നേതാവ് മമത ബാനർജിക്ക് രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മിമി ചക്രബർത്തി രാജിക്കത്ത് നൽകിയത്.
രാഷ്ട്രീയം എനിക്ക് ചേർന്നതല്ല. രാഷ്ട്രീയത്തിന്റെ ഉള്ളറകളെ കുറിച്ച് എനിക്ക് മനസിലാകില്ല. രാഷ്ട്രീയ പ്രവർത്തനം അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മനസ്സിലാക്കി. ഓരോ ആളുകളിലേക്ക് കൂടുതൽ അടുക്കുമ്പോഴാണ് അവരിൽ ചിലർ നല്ല നടന്മാരാണെന്ന് മനസിലാകുന്നത്. സിനിമാ രംഗത്ത് നിന്നുള്ളവരെ അപകീർത്തിപ്പെടുത്തുക എന്നത് വളരെ എളുപ്പമാണെന്നും മിമി വ്യക്തമാക്കി.
ഞാൻ എന്തായാലും രാജി വയ്ക്കുകയാണ്. രാജിക്കത്ത് നൽകിയെങ്കിലും അത് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. കാര്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്’- എംപി പറഞ്ഞു.
Discussion about this post