ജയ്പൂർ:വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ’ പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഭിസംബോധന ചെയ്യും . പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. റോഡുകൾ, റെയിൽവേ, സോളാർ എനർജി, പവർ ട്രാൻസ്മിഷൻ, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളിലെ പദ്ധതികളാണ് രാജ്യത്തിന് അദ്ദേഹം സമർപ്പിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുക.
രാജസ്ഥാനിൽ 5000 കോടിയിലധികം രൂപയുടെ വിവിധ ദേശീയ പാത പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഏകദേശം 230 കോടി രൂപയുടെ എട്ട് സുപ്രധാന പദ്ധതികൾക്ക് തറക്കല്ലിടും. റെയിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, സുരക്ഷാ നടപടികൾ വർധിപ്പിക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, ജനങ്ങളുടെയും, ചരക്കുകളുടെയും ഗതാഗതം കൂടുതൽ കാര്യക്ഷമമായി സുഗമമാക്കുക, ആധുനിക വ്യവസായ മേഖലയിലൂടെ പദ്ധതികൾ ആരംഭിക്കുന്നു.
5,300 കോടി രൂപയുടെ പുരപുര പദ്ധതികൾക്ക് മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. സൗരോർജ്ജ പദ്ധതികൾ ഹരിത ഊർജം ഉൽപ്പാദിപ്പിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയുകയും ചെയ്യും. 2100 കോടിയിലധികം രൂപയുടെ പവർ ട്രാൻസ്മിഷൻ മേഖലയിലെ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
Discussion about this post