വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് സർപ്രൈസ് കൊടുക്കാൻ സാഹസികതകൾ കാണിക്കുന്ന നിരവധി കമിതാക്കളെ നാം കണ്ടിട്ടുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത കാമുകിക്ക് ഗിഫ്റ്റ് നൽകാൻ പുതിയ വഴി കണ്ട് പിടിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കാമുകിയെ പോയി കണ്ട് പൂക്കൾ നൽകാൻ സമ്മാനം ഓർഡർ ചെയ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് യുവാവ്. ഇത് സംബന്ധിച്ച് ബ്ലിങ്കിറ്റും യുവാവും തമ്മിലുള്ള ചാറ്റ് ആണ് പുറത്ത് വന്നിരിക്കുന്നത്. ബ്ലിങ്കിറ്റിന്റെ സിഇഒ ആൽബിൻഡർ ദിൻഡ്‌സയാണ് ഈ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്.
‘വാലന്റൈൻസ് ഡേയാണ്. കാമുകിയെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അവളുടെ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. അതിനാൽ, അവൾക്കായി നിങ്ങളിൽ നിന്നും ഓർഡർ ചെയ്ത പൂക്കളും ഗിഫ്റ്റുമായി ഗിഫ്റ്റുമായി നിങ്ങളുടെ ഡെലിവറി പാട്ണറായി പോകാൻ എന്നെ അനുവദിക്കണം എന്നാണ് യുവാവ് ചാറ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല, ആവശ്യം സാധ്യമാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള സ്‌ക്രീൻഷോട്ട് ആൽബിൻഡർ ദിൻഡ്‌സ പങ്കുവച്ചതിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരികുന്നത്. ചിലർ സ്‌ക്രിപ്റ്റഡ് എന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റ് ചിലർ യുവാവിന്റെ അവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ചിട്ടുണ്ട്. ഫീസ് ഈടാക്കൂ അവൻ ഡെലിവറി ചെയ്യട്ടെ എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ക്രിയേറ്റീവ് ഹെഡ് ഒരു തുടക്കക്കാരനാണെന്നും കമന്റുകളുണ്ട്.












