ഡൽഹിയിൽ പോകാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ഡൽഹിക്കടുത്തുള്ള ഈ സ്ഥലങ്ങളും എന്തായാലും നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം. ഈ മാസങ്ങളിലാണ് നിങ്ങൾ പോകുന്നതെങ്കിൽ അത് കൂടുതൽ മനോഹരമായ ഒരു അനുഭവമായിരിക്കും നിങ്ങൾക്ക് നൽകുക. ഇത്തരത്തിൽ ഡൽഹിയോട് ചേർന്ന് അടിച്ചുപൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങളും അതിന് പറ്റിയ മാസങ്ങളെ കുറിച്ചുമാണ് പറയുന്നത്. ജനുവരി മുതലുള്ള ശൈത്യ കാലങ്ങളിലാണ് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. മികച്ച വന്യജീവി അനുഭവങ്ങൾ മുതൽ സംസ്‌കാരം, പൈതൃകം, പ്രകൃതി എന്നിവ വരെ ഈ സ്ഥലങ്ങളിൽ നിങ്ങൾക്ക് എക്‌സ്പീരിയൻസ് ചെയ്യാം…
പവൽഗഡ്
ഡൽഹിയിൽ നിന്നും 5.5 മണിക്കൂർ മാത്രം അകലെയുള്ള പവൽഗഡ് ഉത്തരാഖണ്ഡിലെ ഒരു മനോഹരമായ സ്ഥലമാണ്. കടുവകൾ, ആനകൾ, പുള്ളിപ്പുലികൾ, ഏകദേശം 400 ഇനം പക്ഷികൾ എന്നിവയുടെ ആവാസ കേന്ദ്രമാണ് പവൽഗഡ്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കോർബറ്റ് നാഷണൽ പാർക്കിന് സമീപമാണ് പവൽഗഡ്.
അൽമോറ
ഉത്തരാഖണ്ഡിലെ ഉയർന്ന ഹിമാലയത്തിലാണ് അൽമോറ സ്ഥിതി ചെയ്യുന്നത്. ഡൽഹി നിന്ന് ഏകദേശം 8 മണിക്കൂർ ശാന്തമായ ഡ്രൈവ്, ഈ ഹിൽസ്റ്റേഷനിലേക്ക് നിങ്ങളെ എത്തിക്കും. പ്രസിദ്ധമായ കാസർ ദേവി ക്ഷേത്രം, ബനാരി ദേവി ക്ഷേത്രം, ചിത്തൈ, ജഗേശ്വർ, രുദ്രേശ്വർ മഹാദേവ്, ബിൻസർ മഹാദേവ്, ഗർ നാഥ്, ബൈജ് നാഥ് എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.
ജിബ്ബി
മണാലി, നഗ്ഗർ, കസോൾ എന്നിവിടങ്ങളിൽ നിങ്ങൾ പോയിട്ടുള്ളവരാണോ നിങ്ങൾ? ഇതിനേക്കാൾ മനോഹരമായ സ്ഥലം അന്വേഷിച്ചു നടക്കുകയാണെങ്കിൽ ജിബ്ബി നിങ്ങൾക്ക് ഇഷ്ടപ്പെടും. ജിബ്ബിയിലുള്ള മൺ വീടുകളും ഹോം സ്‌റ്റേകളും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളാണ് ഇവിടെ നിങ്ങളെ എറെ ആകർഷിക്കുക.
മുക്‌തേശ്വർ
ഏറെ പ്രശസ്തമായ നൈനിറ്റാളിന് സമീപമാണ് മുക്‌തേശ്വർ എന്ന വിനോദസഞ്ചാര കേന്ദ്രം. മഞ്ഞുമൂടിയ പർവത നിരകളും നന്ദാദേവി കൊടുമുടിയുടെ സൗന്ദര്യവും കാണാൻ കഴിയുന്ന ഒരു ഹിൽസ്‌റ്റേഷനാണ് ഇത്. വർഷം മുഴുവൻ കനത്ത മഴക്കാലവും മഞ്ഞുവീഴ്ച്ചയുള്ള ശൈത്യകാലവുമാണ് മുക്‌തേശ്വറിന്റെ കാലാവസ്ഥ. ഏകദേശം 350 വർഷം പഴക്കമുള്ളതും ശിവന് സമർപ്പിച്ചിരിക്കുന്നതുമായ ഒരു പുരാതന ക്ഷേത്രമാണ് മുക്തേശ്വർ ധാം എന്നറിയപ്പെടുന്ന ക്ഷേത്രം.
Discussion about this post