നീളത്തിലുള്ള ആരോഗ്യമുള്ള മുടി എല്ലാ സ്ത്രീകളുടെയും സ്വപ്‌നമാണ്. പല എണ്ണകൾ തേച്ചിട്ടും,പല പൊടിക്കൈകൾ ചെയതും ഫലമില്ലേ? എന്നാൽ നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഉപ്പ് ഉപയോഗിച്ച് അൽപ്പം കേശസംരക്ഷണമായാലോ
താരൻ
നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് താരൻ. എന്നാൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉപ്പ്. തല കഴുകുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല താരനെ പൂർണമായും ഇല്ലാതാക്കുന്നതിനും ഉപ്പ് സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഉപ്പ് ഉപയോഗിച്ചാൽ മതി.
കരുത്തുറ്റ മുടി
മുടിയുടെ ആരോഗ്യം എന്ന് പറയുമ്പോൾ അതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മുടിയുടെ വളർച്ച തന്നെയാണ്.അതിന് സഹായിക്കുന്ന ഒന്നാണ് ഉപ്പ്. മുടി വളരാൻ ഷാമ്പൂവിൽ അൽപം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകുക. ഇത് തലയോട്ടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും നല്ല കരുത്തും ഉറപ്പും നൽകുന്നു. എന്നാൽ ഷാമ്പൂ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ് എന്ന കാര്യത്തിൽ സംശയം വേണ്ട. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയേണ്ടതാണ്. ഇത് മുടിക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് അൽപം വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് ഇത് കൊണ്ട് മുടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു.
അകാലനര
ഉപ്പ്. ഉപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് ഇത്തരത്തിലുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ നരയിൽ നിന്ന് പരിഹാരം കാണുന്നതിന് മികച്ച മാർഗ്ഗമാണ് ഇത്.
മുടിയിലും നല്ലൊരു സ്‌ക്രബ്ബറായി ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്ന ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഉപ്പ്. ഉപ്പ് ഉപയോഗിച്ച് പല പ്രതിരോധ രീതികളും മുടിയുടെ അനാരോഗ്യത്തെ തടയുന്നതിൽ നിന്ന് സംരക്ഷിക്കാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങളാണ് ഉപ്പ് നൽകുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.
Discussion about this post