പേഴ്‌സണൽ ലോണെടുക്കാനുള്ള പ്ലാനിലാണോ നിങ്ങൾ? എന്നാൽ, ലോണെടുക്കാൻ നിങ്ങൾക്ക് നിരവധി കടമ്പകൾ കടക്കേണ്ടി വരാറുണ്ട്. ഇതിൽ ഏറ്റവും വലിയ കടമ്പ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ തന്നെയാണ്. ക്രെഡിറ്റ് സ്‌കോർ കൃത്യമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഏത് ധനകാര്യ സ്ഥാപനങ്ങളും ലോൺ അനുവദിക്കൂ. ഇതുപയോഗിച്ചാണ് നമുക്ക് എത്ര ലോൺ അനുവദിക്കാനാകും, തിരിച്ചടവ് കാലാവധി എത്രയാണ്, എത്രയാകും പലിശനിരക്ക് എന്നീ കാര്യങ്ങൾ നിർണയിക്കുക.
എന്താണ് യഥാർത്ഥത്തിൽ ക്രെഡിറ്റ് സ്‌കോർ എന്ന് പലർക്കും അറിയില്ല. വ്യക്തിഗത ലോണുകൾക്ക് ഇവ എത്രമാത്രം പ്രാധാന്യമേറിയതാണ്, ക്രെഡിറ്റ് സ്‌കോർ എങ്ങനെ മെച്ചപ്പെടുത്താം എന്നീ കാര്യങ്ങൾ നോക്കാം…
ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ സൂചകമാണ് ക്രെഡിറ്റ് സ്‌കോർ. ട്രാൻസ് യൂണിയൻ സിബിൽ, ഹൈ മാർക്ക്, ഇക്വിഫാക്‌സ്, എക്‌സ്പീരിയൻ തുടങ്ങിയ ആർബിഐ-രജിസ്റ്റേർഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോർ നൽകുന്നത്. 300 മുതൽ 900 വരെയാണ് ഒരു വ്യക്തിയുടെ സിബിൽ ക്രെഡിറ്റ് സ്‌കോർ.
നമ്മുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തണമെങ്കിൽ ലോൺ മാനേജ്‌മെന്റിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ എറ്റവും പ്രാധാന്യമേറിയ ഒന്നാണ് കൃത്യമായ തിരിച്ചടവ്. നിങ്ങളുടെ പേരിലുള്ള ഇംഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും എല്ലാ മാസവും കൃത്യമായി അടച്ചാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടാൻ കാരണമാകും.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഇഎംഐ കാർഡുകളുടെ വിനിയോഗ അനുപാതം 30 ശതമാനത്തിലെങ്കിലും നിർത്താൻ ശ്രദ്ധിക്കുക. അതായത്, ഇപ്പോൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് 10000 രൂപയാണെങ്കിൽ, അതിലെ മുഴുവൻ തുകയും നിങ്ങൾ വിനിയോഗിച്ചാൽ, നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം 10 ശതമാനം ആണ്. അതിനാൽ തന്നെ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിലെ 70 ശതമാനം മാത്രം ലിമിറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ചുരുങ്ങിയ സമയത്തിനുള്ളിൽഒരുപാട് ലോൺ അപേക്ഷകൾ നലകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ അത്തരത്തിലുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.












Discussion about this post