ചണ്ഡീഗഡ്: പഞ്ചാബിൽ ശിവസേന നേതാവിന് നേരെ ആക്രമണം. പഗ്വാര ജില്ലയിലെ സുഭാഷ് നഗർ മേഖലയിലായിരുന്നു സംഭവം. ശിവസേന പഞ്ചാബ് ഉപാദ്ധ്യക്ഷൻ രാജേഷ് പാൽട്ടയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ നിന്നും സംഭാവന പിരിയ്ക്കുകയായിരുന്നു രാജേഷും സംഘവും. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ആറ് പേർ അടങ്ങുന്ന സംഘം അവിടെയെത്തി സംഭാവന പിരിയ്ക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് രാജേഷും സംഘവും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിനിടെ ആറംഗ സംഘം മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ടതോടെ രാജേഷിനൊപ്പമുണ്ടായിരുന്നവർ ഓടിയെത്തി. ഇതോടെ സംഘം അവിടെ നിന്നും അക്രമി സംഘം വാഹനങ്ങളിൽ രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ രാജേഷിന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ സഹായികൾ ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പോലീസ് എത്തി രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Discussion about this post