ന്യൂഡൽഹി: മൂന്നാം തവണയും എന്തിനാണ് അധികാരത്തിലെത്തുന്നത് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ മൂന്നാം തവണയും അധികാരം ആസ്വദിക്കാനല്ല , മറിച്ച് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . എനിക്കായി ഒരു വീട് നിർമിക്കണം എന്നായിരുന്നെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വീട് നിർമിച്ചുനൽകാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് വർഷത്തെ കളങ്കമില്ലാത്ത ഭരണവും 25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റിയതും സാധാരണ നേട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപിയുടെ പ്രവർത്തനങ്ങൾ രാഷട്രീയത്തിനുവേണ്ടിയല്ല. മറിച്ച് രാഷ്ട്രത്തിന് വേണ്ടിയാണ്. വികസിത ഭാരതമാണ് മോദിയുടെ ഗ്യാരന്റി . പ്രതിപക്ഷത്തെ പോലെ മോദി വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. വാഗ്ദാനങ്ങൾ നൽകിയാൽ മോദി അത് പാലിച്ചിരിക്കുക തന്നെ ചെയ്യും. എന്നാൽ പ്രതിപക്ഷത്തിന് എങ്ങനെ വാഗ്ദാനങ്ങൾ പാലിക്കണമെന്നുള്ളത് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രചാരണം എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെന്നും എല്ലാ പുതിയ വോട്ടർമാരിലേക്കും എത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു . ഓരോ പദ്ധതികളുടെ ഗുണങ്ങളും ഓരോ ഗുണഭോക്താക്കളിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post