ആഭരണങ്ങൾ ധരിക്കാൻ ഇഷ്ടമല്ലാത്തവരായി വളരെ ചുരുക്കം പേരെ കാണൂ.. മാലകളോ വളകളോ കമ്മലുകളോ വാച്ചുകളോ മോതിരങ്ങളോ അങ്ങനെ പലരീതിയിലുള്ള ആഭരണങ്ങൾ അണിയുന്നവരും സിമ്പിളായി കുഞ്ഞ് ആഭരണങ്ങൾ അണിയുന്നവരും ഉണ്ട്.
എന്നാൽ ഒരു സംശയം. ലോകത്തെ ഏറ്റവും വിലകൂടിയ കമ്മൽ ഏതാണ്.അപ്പോളോ ബ്ലൂ ആൻഡ് ആർട്ടെമിസ് പിങ്ക് ഡയമണ്ട്‌സ് ആണ് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്മൽ ജോഡി. ഇത്രയും മൂല്യം വരാൻ ഇവയ്ക്ക് ചില പ്രത്യേകതകൾ ഉണ്ട്. പേര് പോലെ തന്നെ രണ്ട് കമ്മലിനും രണ്ട് നിറമാണെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നിന് നീല നിറവും മറ്റൊന്നിന് പിങ്ക് നിറവുമാണ് കളർ. എന്നാൽ രണ്ട് ഡയമണ്ടുകളുടെയും ആകൃതിയും വലിപ്പവും ഒരുപോലെയാണ്.
ഗ്രീക്ക് പുരാണമനുസരിച്ച് ദേവൻമാരുടെ ദേവനായ സിയൂസിന്റെയും ലീറ്റോ ദേവിയുടെയും ഇരട്ട മക്കളാണ് അപ്പോളോയും ആർട്ടെമിസും. 2017ൽ ജനീവയിലെ സോതബീസ് എന്ന കമ്പനിയാണ് ലേലം നടത്തിയത് . ലോകത്തിൽ തന്നെ ഇത്തരത്തിലുള്ള രത്‌ന ലേലങ്ങൾ നടത്തുന്ന വലിയ സ്ഥാപനങ്ങളിലൊന്നാണ് സോതബീസ്. ലേലത്തിൽ കമ്മലുകളിലൊന്നായ അപ്പോളോ ബ്ലൂവിന് 14.54 കാരറ്റ്, ആർട്ടെമിസ് പിങ്കിന് 16 കാരറ്റ് വീതം ഭാരമാണ് രേഖപ്പെടുത്തിയത്. നീല 42 മില്യൺ ഡോളറിനും പിങ്ക് 15 മില്യണിലധികം ഡോളറിനും. വിറ്റു പോയത്. ഒരാൾ തന്നെയാണ് ഇവ രണ്ടിനേയും സ്വന്തമാക്കിയത്.
Discussion about this post