പാലക്കാട്: ഷൊർണൂരിൽ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിന്റേത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അമ്മ ശിൽപ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പോലീസ് ശിൽപ്പയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ പിന്നീട് വിട്ടയച്ചു.
കുഞ്ഞ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നും ശിൽപ്പ നിരപരാധിയാണെന്നും ഇന്നലെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടൈ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെയാണ് മരിച്ച നിലയിൽ കുഞ്ഞിനെ ശിൽപ്പ ആശുപത്രിയിൽ എത്തിച്ചത്. സർക്കാർ ആശുപത്രിയിൽ എത്തിച്ച് അൽപ്പ സമയത്തിനകം തന്നെ കുഞ്ഞ് മരിച്ചതായി മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയത്. കോട്ടയം സ്വദേശിയായ യുവതിയാണ് ശിൽപ്പ.













Discussion about this post