ഇടുക്കി: ഇടുക്കിയിൽ വിരമിച്ച എസ്‌ഐയെ വെട്ടിക്കൊന്ന് ബന്ധു. തമിഴ്‌നാട്ടിൽ എസ്‌ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലക്ഷ്മണന്റെ സഹോദരിയുടെ മകനെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
കുടുംബത്തർക്കത്തെ തുടർന്ന് സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അരുൺ ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.












