ദിസ്പൂർ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് അസം പോലീസ്. അസമിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ആണ് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും സമൻസ് അയച്ചത്. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം.
രാഹുലിന് പുറമേ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ഭൂപെൻ ബോറ, ഗൗരവ് ഗൊഗോയ്, ദേബബ്രത സൈകിയ എന്നിവർക്കെതിരെയാണ് കേസ്. ഇവരോട് ഗുവാഹത്തിയിലെ സിഐഡി പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
നേരത്തെ, സിക്ദർ, രമൺ കുമാർ ശർമ എന്നിവർക്ക് സിഐഡി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 23ന് ഹാജരാകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാത്ത പക്ഷം, അറസ്റ്റ് ഉണ്ടാകുമെന്നും സിഐഡി അറിയിച്ചു.
ജനുവരി 23ന്, ഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്ത് സംസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും ഉൾപ്പെടെ പരിക്കേറ്റിരുന്നു. ഇതുമമായി ബന്ധപെ്്പട്ടാണ് നോട്ടീസ്.
Discussion about this post