മാഡ്രിഡ് : റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ കഴിഞ്ഞവർഷം റഷ്യയുടെ രഹസ്യ ഓപ്പറേഷനിടയിൽ കൂറുമാറി യുക്രെയിനോടൊപ്പം ചേർന്ന റഷ്യൻ പൈലറ്റ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടു. സ്പെയിനിൽ വച്ചാണ് കുസ്മിനോവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുക്രെയിനിലെ പ്രധാന സൈനിക രഹസ്യന്വേഷണ ഏജൻസിയാണ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.
മെഡിറ്ററേനിയൻ തീരമായ അലികാന്റെയിലെ വില്ലാജോയോസ പട്ടണത്തിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു കൂറുമാറിയ റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിന് താഴെയുള്ള കാർ പാർക്കിംഗ് ഏരിയയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മാക്സിം കുസ്മിനോവിനെതിരെ 12 തവണ വെടിയുതിർത്തിട്ടുള്ളതായി പോലീസ് പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. അജ്ഞാതരായ തോക്ക്ധാരിരികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് സ്പെയിനിൽ നിന്നും ഉള്ള റിപ്പോർട്ടുകൾ.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കുസ്മിനോവിന്റെ കൊലയാളികൾ സഞ്ചരിച്ചിരുന്ന കാർ കോസ്റ്റ ബ്ലാങ്ക പട്ടണത്തിന് സമീപം കത്തി നശിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു റഷ്യയുടെ രഹസ്യം ഓപ്പറേഷനിടയിൽ സൈനിക പൈലറ്റ് ആയിരുന്ന മാക്സിം കുസ്മിനോവ് യുക്രൈന് വേണ്ടി കൂറുമാറിയത് കാരണം ദൗത്യം പരാജയപ്പെടുകയും രണ്ട് റഷ്യൻ സഹ പൈലറ്റുമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നത്.
Discussion about this post