ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകി ആദായ നികുതി വകുപ്പ്. പാർട്ടിയുടെ അക്കൗണ്ടിൽ നിന്നും 65 കോടി രൂപ പിടിച്ചെടുത്തു. വരു്ം ദിവസങ്ങളിൽ കൂടുതൽ തുക പിടിച്ചെടുക്കുമെന്നാണ് സൂചന.
ആദായ നികുതി അടയ്ക്കാത്തതിനെ തുടർന്ന് 115 കോടി കോൺഗ്രസിന് പിഴ ചുമത്തിയിരുന്നു. ഇത് ഈടാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഈ തുക പിടിച്ചെടുത്തിരിക്കുന്നത്. ആദായ നികുതി അടയ്ക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ 210 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് 65 കോടി പിടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഫണ്ട് മരവിപ്പിച്ചത്. 2018-19 വർഷത്തിൽ നടന്ന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. അതേസമയം കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കെൻ പ്രതികരിച്ചു. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചിരിക്കുന്നു. നീതിപീഠം ഇടപെടാതെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post