ക്രിസ്റ്റഫർ നോളൻ്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമർ ഒടിടി റിലീസിന് ഒരുങ്ങുന്നു. സിലിയൻ മർഫി പ്രധാന വേഷത്തിൽ അഭിനയിച്ച ഓപ്പൺഹൈമർ ഇതിനകം തന്നെ വലിയ നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.
മാർച്ച് 21നാണ് ഓപ്പൺഹൈമർ ഒടിടിയിൽ റിലീസ് ചെയ്യുക. ഇന്ത്യൻ പ്രേക്ഷകർക്ക് ഈ ചിത്രം ജിയോ സിനിമയിലാണ് കാണാൻ കഴിയുക. ഓസ്കാർ പുരസ്കാരങ്ങൾക്കായി ഈ വർഷം ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിട്ടുള്ള ചിത്രം കൂടിയാണ് ഓപ്പൺഹൈമർ. 96-ാമത് ഓസ്കാർ അവാർഡിൽ 13 നോമിനേഷനുകൾ ആണ് ഈ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. കൂടാതെ ഇതിനകം തന്നെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ അഞ്ച് അവാർഡുകളും ബാഫ്ത അവാർഡുകളിൽ നാലെണ്ണവും ഓപ്പൺഹൈമർ സ്വന്തമാക്കി.
‘അണുബോംബിൻ്റെ പിതാവ്’ എന്നറിയപ്പെടുന്ന അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമറിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പൺഹൈമർ നിർമ്മിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് മാൻഹട്ടൻ പ്രോജക്റ്റിലെ പങ്കിന്റെ പേരിലാണ് റോബർട്ട് ഓപ്പൺഹൈമർ അറിയപ്പെടുന്നത്.
Discussion about this post