ന്യൂഡൽഹി: 2024-25 വർഷത്തെ സീസണിൽ പഞ്ചസാര ഫാക്ടറികൾ കരിമ്പിന് നൽകേണ്ട ന്യായവും ലാഭകരവുമായ വില ക്വിന്റലിന് 340 രൂപയായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ
പഞ്ചസാര മില്ലുകൾ കർഷകർക്ക് കരിമ്പിൻ്റെ ന്യായവും ലാഭകരവുമായ വില ഉറപ്പാക്കുന്നതിന് 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വരാനിരിക്കുന്ന കരിമ്പ് സീസണിൽ വില നിശ്ചയിക്കാൻ തീരുമാനിച്ചു,”
2024-25 വർഷത്തേക്ക് ക്വിൻ്റലിന് 340 രൂപയായി നിശ്ചയിക്കാൻ തീരുമാനിച്ചു, ഇത് മുൻവർഷത്തെ 25 രൂപ അധികമാണ് മുൻവർഷം 315 രൂപയായിരുന്നു കരിമ്പിന്റെ “ന്യായവും ലാഭകരവുമായ” വില , അത് ഈ വർഷം ക്വിൻ്റലിന് 340 രൂപയായി ഉയർന്നു.
കേന്ദ്രമന്ത്രി അനുരാഗ്. ഠാക്കൂർ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വിശദീകരണ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം 5 കോടിയിലധികം കരിമ്പ് കർഷകർക്കും (കുടുംബാംഗങ്ങൾ ഉൾപ്പെടെ) പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്കും പ്രയോജനം ചെയ്യും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നരേന്ദ്ര മോദിയുടെ മോദി ഗ്യാരണ്ടിയുടെ പൂർത്തീകരണം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു,” സർക്കാർ പ്രസ്താവന കൂട്ടിച്ചേർത്തു.
Discussion about this post