ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്രം കരിമ്പ് എഫ്ആർപി ക്വിന്റലിന് 25 രൂപ വർധിപ്പിച്ച് 340 രൂപയാക്കിയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തുടനീളമുള്ള നമ്മുടെ കർഷക സഹോദരങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കരിമ്പ് കർഷകരുടെ നിരന്തരമായ ആവശ്യം പ്രമാണിച്ച് ചരിത്രപരമായ വില വർദ്ധനവിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഈ നടപടി കോടിക്കണക്കിന് കരിമ്പ് ഉത്പാദകർക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മുൻവർഷം 315 രൂപയായിരുന്നു കരിമ്പിന്റെ ”ന്യായവും ലാഭകരവുമായ” വില , അത് ഈ വർഷം ക്വിന്റലിന് 340 രൂപയായി ഉയർത്താൻ സർക്കാർ ബുധനാഴ്ച തീരുമാനിച്ചിരുന്നു. 2014 ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കരിമ്പിന് പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന വിലയാണിത്. ക്വാണ്ടത്തിന്റെ അടിസ്ഥാനത്തിൽ ഇത് രണ്ടാം തവണയാണ് മോദി സർക്കാർ എഫ്ആർപിയിൽ വർധിപ്പിക്കുന്നത് . ഒറ്റയടിക്ക് ക്വിന്റലിന് 25 രൂപയാണ് വർധിപ്പിച്ചിരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് എഫ്ആർപി വർധിപ്പിക്കാൻ തീരുമാനമായത്. പുതുക്കിയ എഫ്ആർപി ഓക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ 10 വർഷത്തിനിടയിൽ കർഷകർക്ക് അവനവരുടെ വിളകൾക്ക് ശരിയായ സമയത്ത് വില ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട് എന്ന് സാബത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം 5 കോടിയിലധികം കരിമ്പ് കർഷകർക്കും , പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്കും പ്രയോജനം ചെയ്യും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നരേന്ദ്ര മോദിയുടെ മോദി ഗ്യാരണ്ടിയുടെ പൂർത്തീകരണം ഇത് വീണ്ടും സ്ഥിരീകരിക്കുന്നു എന്നും കാബിനറ്റ് കമ്മിറ്റി കൂട്ടിച്ചേർത്തു.
Discussion about this post