മുംബൈ : നികുതി വെട്ടിപ്പ്, ആദായനികുതി വകുപ്പുകളുടെ ലംഘനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ആയ
ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഓഫീസുകളിലും വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടിൻ്റെ (ഫെമ) വകുപ്പുകളുടെ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ഹിരാനന്ദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ ഇ ഡി പരിശോധന നടത്തുന്നത്.
സ്ഥാപനത്തിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ ഡി പുറത്ത് വിട്ടിട്ടില്ല. ഗ്രൂപ്പിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പരിശോധനകൾ കഴിഞ്ഞതിനുശേഷം മാത്രമേ കേസിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയൂ എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
2022 മാർച്ചിൽ, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് ഹിരാനന്ദാനി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.
നിരഞ്ജൻ ഹിരാനന്ദാനിയും സഹോദരൻ സുരേന്ദ്രയും ചേർന്ന് 1978-ൽ ആണ് ഹിരാനന്ദാനി ഗ്രൂപ്പ് സ്ഥാപിച്ചത്.
Discussion about this post