റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷ് സിനിമയുമായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണിമുകുന്ദൻ . ജയ് ഗണേഷ് എന്ന ചിത്രം രാഷ്ട്രീയ പ്രവേശത്തിനുള്ള ചവിട്ടുപടിയായി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. നിങ്ങളുടെ എല്ലാ പരിഹാസങ്ങളും ഏപ്രിൽ 11 ന് വീണുടയുമെന്നും , ഇത്തരം വീഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കൽ അജണ്ടയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലാക്കാനാകും .
പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ തികച്ചും അഭിനന്ദിക്കുന്നു. റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ പരാമർശിച്ച്, ഒരു അജണ്ട സിനിമയായി അതിനെ ഉൾപ്പെടുത്തി അതിൽ നിന്ന് വരുമാനം നേടുന്ന നിങ്ങളുടെ നിലവാരം എന്താണെന്ന് വീഡിയയിലൂടെ മനസിലാക്കാം. നിങ്ങളുടെ പരിഹാസം ഏപ്രിൽ 11-ന് അവസാനിക്കും. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 1 ഏപ്രിൽ വിഡ്ഢി ദിനമാണ്, എന്നാൽ നിങ്ങൾക്ക് അത് ഏപ്രിൽ 11 നും ആയിരിക്കും – ഉണ്ണിമുകുന്ദൻ ഫേയ്‌സ്ബുക്കിൽ കുറിച്ചു.
പറയുന്നോർ പറയട്ടെ ഇക്ക ഇങ്ങടെ കർമ്മം ചെയ്ത് കൊണ്ടിരിക്കുക, അതിനുള്ള പ്രതിഫലം ലഭിക്കും, പ്രിയ ഉണ്ണി എന്തിനാ ഈ ആളുകൾക്ക് പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങൾക്ക് നിങ്ങളെ അറിയാം,നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ കുറിക്കുന്നത്.
Discussion about this post