മുംബൈ: വിവാഹിതരായ നടി രാകുൽ പ്രീത് സിംഗിനും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവദമ്പതികൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കത്ത് ജാക്കി ഭഗ്നാനി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘വളരെ നന്ദി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജി. ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ താങ്കളുടെ അനുഗ്രഹം ഞങ്ങൾക്ക് ഏറെ പ്രാധാന്യമേറിയതാണ്’- ജാക്കി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വധൂവരന്മാർക്ക് അയച്ച കത്തിൽ തശന്റ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി വിവാഹചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിൽ നന്ദി അറിയിക്കുകയും ചെയ്തു.
‘ജാക്കിയും രാകുലും ജീവിതകാലം മുഴുവനുള്ള വിശ്വാസത്തിന്റെയും ഒരുമയുടെയും യാത്ര ആരംഭിക്കുന്ന അവരുടെ വിവാഹത്തിന്റെ ശുഭ അവസരത്തിൽ അവർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. വരാനിരിക്കുന്ന വർഷങ്ങൾ ദമ്പതികൾക്ക് പരസ്പരം മനസിലാക്കാനുള്ള അവസരമാണ്. ദമ്പതികളുടെ ഹൃദയവും മനസ്സും പ്രവൃത്തികളും ഒന്നായിരിക്കട്ടെ.
എല്ലായ്പ്പോഴും പരസ്പരം അരികിലായിരിക്കുക; രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്നാനിക്കും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി പരസ്പരം അരികിലായിരിക്കുക. സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള യാത്രയിൽ പരസ്പരം കൈകോർത്ത്, ചിന്താപൂർവ്വം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കൂ. പരസ്പരം അപൂർണതകൾ സ്വീകരിച്ചും ഇരുവരുടെയും സദ്ഗുണങ്ങളിൽ നിന്ന് പഠിച്ചും സ്നേഹപൂർവം ഇരുവരും ഈ ജീവിത യാത്രയിൽ മാതൃകാ ദമ്പതികളായിരിക്കട്ടെ. എന്നെ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചതിന് ഹൃദയംഗമമായ നന്ദി. ഒരിക്കൽ കൂടി തന്റെ ആശംസകൾ അറിയിക്കുന്നു’- പ്രധാനമന്ത്രിയുടെ കത്ത്. ഇന്നലെ ഗോവയിലാണ് രാകുലും ജാക്കിയും വിവാഹിതരായത്.
Discussion about this post