കൊൽക്കത്ത: സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിൽ സീത എന്നും അക്ബർ എന്നും പേരിട്ട രണ്ട് സിംഹങ്ങളെ ഒരേ ചുറ്റുപാടിൽ പാർപ്പിച്ചത് വിവാദമായതിനെ തുടർന്ന് സിംഹത്തിന് ‘അക്ബർ’ എന്നും ‘സീത’ എന്നും പേരിട്ടത് മാറ്റാൻ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിനോട് വ്യാഴാഴ്ച ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി.
സിംഹത്തിന് സീത എന്ന് പേരിട്ടതിലെ എതിർപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നൽകിയ ഹർജി പരിഗണിക്കവേയാണ്, അനാവശ്യമായി വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ രണ്ട് സിംഹങ്ങൾക്കും മറ്റ് പേരുകൾ നൽകുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബെഞ്ച് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്
രാജ്യത്ത് ഒരു വലിയ ഭൂരിപക്ഷം ആളുകൾ സീതാദേവിയെ ആരാധിക്കുന്നുണ്ടെന്ന് ഹർജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
“മിസ്റ്റർ കൗൺസൽ, നിങ്ങളുടെ സ്വന്തം വളർത്തുമൃഗത്തിന് ഏതെങ്കിലും ഹിന്ദു ദൈവത്തിൻ്റെയോ മുസ്ലീം പ്രവാചകൻ്റെയോ പേര് നൽകുമോ … ഞാൻ കരുതുന്നു, ഞങ്ങളിൽ ആരെങ്കിലും അധികാരി ആയിരുന്നെങ്കിൽ, ഞങ്ങളാരും അവരെ അക്ബർ, സീത എന്ന് വിളിക്കില്ലായിരുന്നു. ഏതെങ്കിലും ഒരു മൃഗത്തിന് രവീന്ദ്രനാഥ ടാഗോറിൻ്റെ പേരിടാൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? ജസ്റ്റിസ് ഭട്ടാചാര്യ ചോദിച്ചു
സിംഹങ്ങളെ ഒരുമിച്ച് നിർത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. . രണ്ട് സിംഹങ്ങളെയും ഒരുമിച്ച് നിർത്തുന്നത് ഹിന്ദുക്കളോടുള്ള അനാദരവാണെന്ന് വാദിച്ചാണ് സിംഹത്തിൻ്റെ പേര് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷദ് ആവശ്യപ്പെട്ടത്. പരിഷദിന്റെ വാദം ന്യായമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾ
Discussion about this post