ശ്രീനഗർ: പാർട്ടി വിട്ട നാഷണൽ കോൺഫറൻസ് നേതാവ് ബിജെപിയിൽ. മുതിർന്ന നേതാവ് സെയ്ദ് മുഹമ്മദ് റഫീഖ് ഷായാണ് ബിജെപിയിൽ ചേർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ റഫീഖ് ഷാ രാജിവച്ചത് നാഷണൽ കോൺഫറൻസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെയാണ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയനയാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഈ മാസം ആദ്യം ജമ്മുവിലെ പാർട്ടി ആസ്ഥനാത്ത് മുൻ മന്ത്രി മുഷാതാഖ് ബുഖാരി ബിജെപിയിൽ ചേർന്നിരുന്നു. കത്വ ജില്ല പ്രസിഡന്റ് സഞ്ജീവ് ഖജൂരിയ ഉൾപ്പെടെ നാഷ്ണൽ കോൺഫറൻസിന്റെ നിരവധി പ്രമുഖ നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു. നേതാക്കളെ കൂടാതെ നിരവധി അനുഭാവികളും ജില്ലാ ഭാരവാഹികളും നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിലേക്ക് മാറിയിട്ടുണ്ട്.
മുതിർന്ന ബിജെപി നേതാവ് ദേവീന്ദർ സിംഗ് റാണ, ബിജെപിയുടെത് മതമോ ജാതിയോ പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണെന്ന് പറഞ്ഞു കൊണ്ട്, ഓരോ പുതിയ അംഗങ്ങളെയും സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് സ്വാഗതം ചെയ്തത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന് മറ്റൊരു തിരിച്ചടികൂടിയാണ്.
Discussion about this post