കോട്ടയം: തിരുവല്ലയിൽ കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടിയെ രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പോലീസ് പിടികൂടി.
ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ ആണ് കാണാതെ ആയത്. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതിരിക്കുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ സംഭവം വാർത്തയായി. ഇതോടെയാണ് യുവാക്കൾ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത് എന്നാണ് കരുതുന്നത്.
തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇതിലൊരാളെ ബസിൽ നിന്നുമാണ് പിടികൂടിയത് എന്ന് പോലീസ് പറഞ്ഞു. പരാതിയ്ക്ക് പിന്നാലെ സിസിടിവി പരിശോധിച്ച പോലീസിന് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുമായി ഇവർ പോലീസ് സ്റ്റേഷനിൽ എത്തിയത്.
പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുക്കുകയാണ്. ഇതിന് ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടും. യുവാക്കളെയും ചോദ്യം ചെയ്തുവരികയാണ്.
Discussion about this post