ന്യൂഡൽഹി : വരുന്ന മൂന്ന് മാസം മൻ കി ബാത്ത് പ്രക്ഷപണം ചെയ്യുകയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ തീരുമാനം. പ്രതിമാസ റേഡിയോ പരിപാടിയുടെ 110-ാം പതിപ്പിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്
‘രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണിക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യില്ല. മാർച്ചിൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തയ്യാറാക്കിയ പരിപാടിയാണ് മൻ കി ബാത്ത് .ഇതിലൂടെ രാജ്യത്തിന്റെ കൂട്ടായ ശക്തിയെക്കുറിച്ചും രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു. കൂടാതെ സർക്കാരിന്റെ ക്ഷേമ പദ്ധതിക്കളെക്കുറിച്ച് സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇതിലൂടെ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ഉണ്ടാകുന്ന നല്ല കാര്യങ്ങളും നമ്മുടെ നേട്ടങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും , mann ki baath എന്ന ഹാഷ്ടാഗ് നൽക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ കന്നി വോട്ടർ മാരോട് നിങ്ങളുടെ വോട്ടുകൾ ശരിയായ രീതിയിൽ വിനിയോഗിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Discussion about this post