തിരുവനന്തപുരം : അക്യുപങ്ചർ പ്രസവത്തിനിടയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ന്യായീകരണവുമായി അക്യുപങ്ചർ സംഘടന. പോലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീൻ സമൂഹത്തിൽ ആദരിക്കപ്പെടുന്ന ആളാണ്. നിയമവിരുദ്ധമായാണ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത് എന്നും ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണർ അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഷിഹാബുദ്ദീനെ ന്യായീകരിച്ച സംഘടന അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരും കേരള സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. മുമ്പ് അദ്ധ്യാപകനായിരുന്ന ഷിഹാബുദ്ധീൻ അദ്ധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സാരംഗത്തേക്ക് കടന്നുവന്നതെന്നും സംഘടന വ്യക്തമാക്കി.
അതേസമയം ഷെമീറയും നവജാത ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയിരുന്ന ഷിഹാബുദ്ദീന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു. ഷമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ചികിത്സ നൽകുന്നതും ഷിഹാബുദ്ദീൻ തടഞ്ഞെന്നാണ് ഷമീറയുടെ ഭർത്താവ് നയാസ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
Discussion about this post