ഇന്ത്യൻ സൈന്യത്തിൽ സ്ത്രീ പങ്കാളിത്തത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ് ഇപ്പോൾ ഉള്ളത് എന്ന് ലെഫ്റ്റനൻ്റ് ജനറൽ ഡോ. മാധുരി കനിത്കർ. സൈനിക പോരാട്ടങ്ങൾ വെറും മല്ലയുദ്ധങ്ങൾ ആണെന്ന് കണക്കാക്കരുതെന്നും സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം മേഖലകൾ ഇന്ത്യൻ സൈന്യത്തിൽ നിലവിലുണ്ട് എന്നും ലെഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.
ശാരീരിക ശക്തിക്കപ്പുറം മാനസിക തീവ്രത, സാങ്കേതികവിദ്യ , ലോജിസ്റ്റിക്സ് എന്നിവ കൂടി ഉൾക്കൊള്ളുന്നതാണ് ഓരോ സൈനിക പോരാട്ടവും. മിസൈലുകൾ, റഡാർ സംവിധാനങ്ങൾ, സൈബർ സുരക്ഷ, ഭക്ഷ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ, ഉയർന്ന സാങ്കേതിക വിദ്യ എന്നിവയെല്ലാം ചേർന്നതാണ് ആധുനിക യുദ്ധമേഖല. ഇത്തരം രംഗങ്ങളിൽ ഇന്ന് ഇന്ത്യയിൽ സ്ത്രീ സാന്നിധ്യം ശക്തമാണെന്നും ഡോ. മാധുരി കനിത്കർ വ്യക്തമാക്കി.
ഇന്ത്യൻ ആർമിയിലെ സ്ത്രീകളുടെ റോളുകൾ കാലക്രമേണ വികസിച്ചുവരികയാണ്. തുടക്കത്തിൽ നഴ്‌സുമാരായി പ്രവേശനം നേടിയ അവരുടെ ആവശ്യകതകൾ വർദ്ധിച്ചതോടെ അവരുടെ ഉത്തരവാദിത്തങ്ങളും വർദ്ധിച്ചു. 2020-ൽ വനിതാ ഓഫീസർമാർക്ക് ആർമിയിൽ സ്ഥിരം കമ്മീഷനുകൾ അനുവദിച്ചു. വനിതാ ഓഫീസർമാരുടെ നിയമന വ്യവസ്ഥകൾ ഇപ്പോൾ പുരുഷ ഓഫീസർമാരുടേതിന് തുല്യമാണെന്നും ഡോ. മാധുരി കനിത്കർ വ്യക്തമാക്കി.
Discussion about this post