തിരുവനന്തപുരം: ടി.പി. ചന്ദ്ര ശേഖരൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്ന പി കെ കുഞ്ഞനന്ദൻ ഒരു മനുഷ്യനെയും വേദനിപ്പിക്കുന്ന ആളല്ല എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ . എത്രയോ ആളുകളെ സഹായിക്കുന്ന ഒരു വിശാല മനുഷ്യനാണ് അദ്ദേഹം. ആ കുടുംബം അനുഭവിക്കുന്ന വേദന എത്ര വലുതാണ്. പി കെ കുഞ്ഞനന്ദൻ ഈ കേസിൽ നിരപരാതിയാണ്. അതുകൊണ്ടാണ് അദ്ദേഹം ജയിലിൽ വച്ച് മരണപ്പെട്ടപ്പോൾ കക്ഷിരാഷട്രീയ അതീതമായി അദ്ദേഹത്തെ കാണാൻ എല്ലാവരും എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ടിപി കൊലക്കേസിന്റെ ഹൈക്കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഇത്തരം കാര്യങ്ങളുമയി മുന്നോട്ട് വരില്ലെന്ന് ജനങ്ങൾക്ക് അറിയാം. ഞങ്ങളെ രാഷ്രീയപരമായി ഉപദ്രവിക്കാൻ ഒരു വഴി കണ്ടെത്തുകയാണ് ഇതിലൂടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎംമിനെ അനാവശ്യമായി വലിച്ചിഴക്കുകയാണ്. നിരപരാതികളായ പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി രാഷട്രീയമായി പാർട്ടിക്കെതിരെ തിരിച്ചു വിടാനുള്ള നീക്കമാണ് അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസ് സർക്കാർ ചെയ്തത്. അതുകൊണ്ടാണ് ഞങ്ങൾ ഈ കേസിൽ പെട്ടു പോയത്. ഞങ്ങളുടെ സഖാക്കളുടെ നിരപരാതിത്വം തെളിയിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പി. ചന്ദ്ര ശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിന് ഇടയിലാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ അന്തരിച്ചത്. പാനൂർ മേഖലയിലെ സിപിഎം നേതാവായ കുഞ്ഞനന്തൻ ടിപി വധക്കേസിൽ 13-ാം പ്രതിയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം അന്ന് സ്വീകരിച്ചിരുന്നത്.












