ലഖ്‌നൗ: ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിൻ്റെയും ഏതാനും സമാജ്‌വാദി പാർട്ടി വിമതരുടെയും സഹായത്തോടെ. സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം നേടികൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി ബി ജെ പി. മൂന്ന് സീറ്റുകൾ പ്രതീക്ഷിച്ചിരുന്ന പ്രതീക്ഷിച്ചിരുന്ന സമാജ്‌വാദി പാർട്ടിക്ക് എം എൽ മാരുടെ പിന്തുണയില്ലാത്തതിനാൽ രണ്ടെണ്ണം കൊണ്ട് സമാധാനപ്പെടേണ്ടി വന്നു.
ഉത്തർപ്രദേശിൽ കണക്കുകൾ പ്രകാരം ഏഴ് സീറ്റുകൾ ബിജെപിക്കും മൂന്ന് സീറ്റുകൾ സമാജ്‌വാദി പാർട്ടിക്കും ആയിരിന്നു ലഭിക്കേണ്ടത്. എന്നാൽ എട്ടാമത്തെ സീറ്റിലേക്ക് കൂടെ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തിയതോടെയാണ് കളി മാറിയത്. ഇതോടു കൂടി സമാജ് വാദി പാർട്ടി എം എൽ എ മാർ ക്രോസ്സ് വോട്ട് ചെയ്യുമെന്ന് വ്യാപകമായി പരാമർശിക്കപ്പെട്ടു തുടങ്ങി.
സമാജ്‌വാദി പാർട്ടിയിലെ ഏഴ് അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തതിനാൽ ഇത്തവണത്തെ വോട്ടെടുപ്പ് സസ്പെൻസും നാടകീയതയും നിറഞ്ഞതായിരുന്നു. ഒരു എസ്പി എംഎൽഎയുടെ വോട്ട് അസാധുവാകുകയും ചെയ്തു. വോട്ടെടുപ്പിന് ശേഷം അഞ്ച് സമാജ്‌വാദി പാർട്ടി എംപിമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.
മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തേജ്വീർ സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, ബിജെപി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിംഗ്, നവീൻ ജെയിൻ, സഞ്ജയ് സേത്ത് എന്നിവരാണ് വിജയിച്ച എട്ട് ബിജെപി സ്ഥാനാർത്ഥികൾ.
Discussion about this post