ചെന്നൈ: തമിഴ്‌നാട്ടിൽ വികസനപദ്ധതികൾ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ വിക്ഷേപണകേന്ദ്രത്തിനും അദ്ദേഹം തറക്കല്ലിട്ടു. തൂത്തുക്കുടി ജില്ലയിൽ 17,300 രൂപയുടെ വികസന പദ്ധതികളാണ് മോദി രാജ്യത്തിന് സമർപ്പിച്ചത്.
ഇന്ന് തൂത്തുക്കുടി പുരോഗതിയുടെ പുതിയ അദ്ധ്യായം രചിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി വികസന പദ്ധതികളാണ് ഇവിടെ ഉദ്ഘാടനം നിർവഹിച്ചത്. വികസിത ഇന്ത്യയുടെ റോഡ്മാപ്പിന്റെ പ്രധാന ഭാഗമാണ് ഈ പദ്ധതികൾ. ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിന്റെ പ്രതീകമാണ് പദ്ധതികൾ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കുലശേഖരപട്ടണത്ത് ചെറു റോക്കറ്റുകൾ വിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒയുടെ പുതിയ സ്‌പേസ്‌പോർട്ടാണ് യാഥാർത്ഥ്യമാക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. 2350 ഏക്കർ സ്ഥലം ഏറ്റെടുത്താണ് വിക്ഷേപണ കേന്ദ്രം ആരംഭിക്കുന്നത്. 950 കോടി രൂപ മുതൽ മുടക്കിലാകും ഐഎസ്ആർഒ കേന്ദ്രം യാഥാർത്ഥ്യമാക്കുക. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇപ്പോൾ ഐഎസ്ആർഒയുടെ വിക്ഷേപണങ്ങൾ നടക്കുന്നത്. ഇത് പ്രാബല്യമാവുന്നതോടെ ചെറിയ വിക്ഷേപണങ്ങൾ ഇവിടെ നടക്കും. രാജ്യത്തിന്റെ ബഹിരാകാശ മുന്നേറ്റത്തിൽ നിർണായകമായ നാഴികകല്ലാണ് ഈ വിക്ഷേപണ കേന്ദ്രം.
Discussion about this post