തിരുവനന്തപുരം: ബഹ്റൈന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ മുംബൈയില്‍ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് അബ്ദുല്‍ നസീറും ഷാജിത മന്‍സൂറും പിടിയിലായത്. മുംബൈയില്‍ വിമാനമിറങ്ങിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഭീകരവിരുദ്ധ സേന ഐ.ജി നികേഷ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബഹ് റൈനില്‍ നിന്നും മുംബൈയിലെത്തിയ ഇവര്‍ ചെന്നൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികളെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. നസീറിന്റെയും ഷാജിതയുടെയും രാജ്യാന്തര ഇടപാടുകള്‍ സംബന്ധിച്ച വാര്ത്തക വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കൊച്ചിയില്‍ രശ്മി നായരും രാഹുല്‍ പശുപാലനും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായതോടെ ഇത്തരം പെണ്‍വാണിഭ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. പെണ്‍വാണിഭം കൂടാതെ വലിയ തോതില്‍ മനുഷ്യക്കടത്തും നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഓണ്‍ലൈന്‍ ലൈംഗിക വ്യാപാര കേസിലെ പ്രതി ജോയിസ് ജോഷിയും സംഘവും ഒന്നര വര്‍ഷത്തിനിടെ മലയാളികളടക്കം 63 യുവതികളെ ബഹ് ൈറനിലേക്ക് കയറ്റി അയച്ചിരുന്നു. നെടുമ്പാശേരി, മധുര, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു ഇത്. നസീറും ഷാജിതയുമാണ് ഇടനിലക്കാരായി നിന്നിരുന്നത്.
Discussion about this post