എറണാകുളം : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായി. കഴിഞ്ഞ നാല് ദിവസമായി മാലിന്യ പ്ലാന്റിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അഗ്നിശമനസേന സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. നാല് യൂണിറ്റ് അഗ്നിശമനസേന സംഘങ്ങൾ ആണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാൻ എത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മാലിന്യ പ്ലാന്റിന്റെ സമീപമുള്ള പുഴയോട് ചേർന്നുള്ള സ്ഥലത്താണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് തീ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നതായാണ് പറയപ്പെടുന്നത്. ചൂട് കടുത്തതോടെ പലയിടങ്ങളിലും തീ പിടിക്കുന്നത് വ്യാപകമായ സാഹചര്യം ആണ് ഇപ്പോഴുള്ളത്.
നാലുദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാൻഡിലെ വിവിധ മാലിന്യ കൂമ്പാരങ്ങളിൽ ഉണ്ടായ തീ അണച്ചെങ്കിലും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. തരംതിരിക്കാതെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചിരുന്നത്. പുക അണയ്ക്കാനായി രണ്ട് അഗ്നിശമനസേന യൂണിറ്റുകൾ പ്ലാന്റിൽ തന്നെ തുടർന്നിരുന്നു. ഇതിനിടയാണ് ഇന്ന് വീണ്ടും തീ പടർന്നത്.
Discussion about this post