കാൺപൂർ: ഇന്ത്യയുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി വെടിമരുന്നുകളുടെയും മിസൈലുകളുടെയും നിർമ്മാണത്തിനായി സമർപ്പിച്ചിരിക്കുന്ന രണ്ട് സമുച്ഛയങ്ങൾ ഉത്തർപ്രദേശിലെ കാൺപൂരിൽ ആരംഭിച്ച് രാജ്യത്തെ പ്രമുഖ പ്രതിരോധ നിർമ്മാതാക്കളായ അദാനി ഡിഫൻസ് & എയ്‌റോസ്‌പേസ്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംവിധാനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മെഗാ പ്രയോജക്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ലെഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി എന്നിവർ പ്രതിരോധ മന്ത്രാലയത്തിലെയും ഉത്തർപ്രദേശ് സർക്കാരിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
500 ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്ഥാപനം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ സമുച്ചയങ്ങളിലൊന്നായി മാറും. സായുധ സേന, അർദ്ധസൈനിക സേന, പോലീസ് എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന ഉയർന്ന നിലവാരമുള്ള ചെറുതും ഇടത്തരവും വലുതുമായ കാലിബർ വെടിമരുന്ന് നിർമ്മിക്കാൻ ഇവിടെ സജ്ജീകരണങ്ങൾ ഉണ്ട്.
സമുച്ചയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ചെറിയ കാലിബറിലുള്ള ഉത്പന്നങ്ങളാണ് ആദ്യം നിർമ്മിക്കുക. 150 ദശലക്ഷം റൗണ്ടുകൾ ഉൾപ്പെടുന്ന ഈ പ്രാരംഭ ഉൽപ്പാദനം തന്നെ ഇന്ത്യയുടെ വാർഷിക ആവശ്യത്തിൻ്റെ 25% നികത്തുമെന്ന് കണക്കാക്കപ്പെടുന്നു
Discussion about this post