പേരാമംഗലം: പൊതു വിദ്യാഭ്യാസം മികവിന്റെ നിറവായ കാലഘട്ടത്തിൽ ഓരോ വിദ്യാർത്ഥിയുടെയും എല്ലാ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഉള്ള മികവുകളും വൈയക്തിക സർഗശേഷികളും വിദ്യാലയത്തിന്റെ സമഗ്രമായ മികവും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹൈസ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
സ്‌കൂൾ മാനേജർ എംവി ബാബു പഠനോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് രവിശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ സ്മിത, എൽപി വിഭാഗം പ്രധാനാദ്ധ്യാപകൻ കെ. കൃഷ്ണൻകുട്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ പിആർ ബാബു സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എംഎസ് രാജു നന്ദിയും പറഞ്ഞു.
തുടർന്ന് രക്ഷിതാക്കളും അഭ്യുദയകാംക്ഷികളുടെയും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന പഠന മികവുകളുടെ പ്രദർശനം നടന്നു.
Discussion about this post