ചെന്നൈ: വീട്ടുകാർ വിവാഹം ആലോചിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. 23 കാരനായ മദൻകുമാറാണ് മരിച്ചത്. മധുരയിലെ ലാലാപുരത്താണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് വിഷം കഴിച്ചത് .
തനിക്ക് വിവാഹം കഴിക്കണം എന്ന് നേരത്തെ മദൻ വീട്ടിൽ പറഞ്ഞിരുന്നു. അതിനായി ആലോചനകൾ കൊണ്ടുവരണം എന്നും യുവാവ് കുടുംബത്തോട് പറഞ്ഞു. എന്നാൽ , വീട്ടുകാർ മകന് കല്യാണം കഴിക്കാൻ സമയം ആയിട്ടില്ല എന്ന് പറയുകയായിരുന്നു. കുറച്ച് കാലം കൂടി കാത്തിരിക്കാനും പിതാവ് മകനോട് പറയുകയും ചെയ്തു.
സംഭവം നടന്ന ദിവസം മദൻ മദ്യലഹരിയിൽ കല്യാണം കഴിക്കണം എന്ന് വീണ്ടും പറഞ്ഞു. ഇതും പറഞ്ഞ് അച്ഛനോട് വഴക്കിട്ടു. ഇതേ തുടർന്ന് കയ്യേറ്റം വരെ എത്തുകയും ചെയ്തു. ഒടുവിൽ പിതാവിന് മുൻപിൽ വച്ച് മദൻ വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ കുടുംബക്കാരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post