എറണാകുളം : ആദായനികുതി വകുപ്പിനെതിരായി ബിനോയ് കോടിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് കോടതി നിർദേശം നൽകി.
ബാങ്ക് അക്കൗണ്ട് രേഖകൾ അടക്കം സമർപ്പിക്കുന്നതിന് ആയുള്ള ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ആയിരുന്നു ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ജസ്റ്റിസ് ദിനേശ് കുമാർ സിങ് ആണ് ബിനോയ് നൽകിയ ഹർജി പരിഗണിച്ചത്.
2015 മുതൽ 2022 വരെയുള്ള കാലയളവിലെ ബിനോയ് കൊടിയേരിയുടെ ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 6 വർഷത്തിലേറെ പഴക്കമുള്ള നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നായിരുന്നു ഈ വിഷയത്തിൽ ബിനോയ് കൊടിയേരി വാദിച്ചിരുന്നത്. വിഷയത്തിൽ ഹൈക്കോടതി തീരുമാനം അറിയിച്ചതോടെ ബിനോയ് കൊടിയേരിക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആദായനികുതി വകുപ്പിന് മുൻപിൽ സമർപ്പിക്കേണ്ടതായി വരും.
Discussion about this post