ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഞങ്ങൾ ഇതാ മാതാപിതാക്കൾ ആവാൻ പോവുന്നു. അതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ എന്നാണ് ദീപിക ഇൻസ്റ്റ്ഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്.
കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്നും എഴുതിയിരിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്നാണ് പോസ്റ്റിൽ പറയുന്നത്.ബോളിവുഡിലെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. ഞങ്ങൾ കാത്തിരിക്കുകയാണ് കുഞ്ഞിനെ കാണാൻ, കട്ട വെയ്റ്റിംഗ് എന്നിങ്ങനെയുള്ള നിരവധി കമ്മറ്റുകളും ആരാധകർ കുറിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഒരു മില്ല്യൺ ലൈക്കുകളാണ് പോസ്റ്റിന് കിട്ടിയിരിക്കുന്നത്.
സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ദീപിക പദുക്കോണും രൺവീർ സിംഗും പ്രണയത്തിലാകുന്നത് . ആറ് വർഷം നീണ്ട പ്രണയത്തിനോടുവിൽ 2018 ലാണ് ഇരുവരും വിവാഹിതരായത്. ഇതിനിടയിൽ നടി ഗർഭിണി ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. 77ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സിൽ (BAFTA) പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖർജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. ചടങ്ങിൽ നിന്നുള്ള ദീപികയുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. വയറു മറച്ചു പിടിച്ച് നടക്കുന്ന താരത്തിന്റെ ചിത്രങ്ങളും പ്രചരിച്ചു. ഇതോടെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്.












