കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ അന്വേഷണ ഏജൻസിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇയാളെ കാണ്ഡഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
നിരവധി ഭീകരാക്രമണ കേസിലെ പ്രതിയാണ് ഇയാളെന്നാണ് സൂചന. താജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ എത്തിയത്. ഇയാൾ അതിർത്തി കടന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. .ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാൾ അഫ്ഗാനിലെത്തിയതെന്ന് വിവരം.
Discussion about this post