Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ; ഏതു തലമുറയിലെ സ്ത്രീകൾക്കും പ്രചോദനമാണ് ആനന്ദി ഗോപാൽ ജോഷിയുടെ ജീവിതം

by Brave India Desk
Mar 1, 2024, 03:46 pm IST
in Special, Article
Share on Facebook
Tweet
WhatsApp
Telegram

22-ാമത്തെ വയസ്സിൽ മരണപ്പെട്ട ആനന്ദി ഗോപാൽ ജോഷി വരും തലമുറയിലെ ഓരോ പെൺകുട്ടികൾക്കും പ്രചോദനമാകാവുന്ന തന്റെ ജീവിതപുസ്തകം ഭാരതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടാണ് ഇഹലോകവാസം വെടിഞ്ഞത്. ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ, വിദ്യാഭ്യാസത്തിനായി വിദേശരാജ്യത്ത് പോയ ആദ്യ ഇന്ത്യൻ ബ്രാഹ്മണസ്ത്രീ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ ഉണ്ട് ആനന്ദി ഗോപാൽ ജോഷിക്ക്. വെസ്റ്റേൺ മെഡിസിനിൽ ബിരുദമെടുത്ത ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടർ ആണ് ആനന്ദി.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുമാണ് ആനന്ദി വെസ്റ്റേൺ മെഡിസിനിൽ രണ്ട് വർഷത്തെ ബിരുദം പൂർത്തിയാക്കിയത്. 1884 ൽ ആണ് ആനന്ദി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ആ കാലഘട്ടത്തിൽ ഭാരതത്തിലെ പരമ്പരാഗത ബ്രാഹ്മണ സമൂഹത്തിന്റെ വലിയ എതിർപ്പിനെ മറികടന്നു കൊണ്ടാണ് അവർ പഠനത്തിനായി അമേരിക്കയിൽ എത്തിയത്. വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ നിന്നും ആണ് 1886 മാർച്ചിൽ അവർ മെഡിക്കൽ പഠനം പൂർത്തിയാക്കി. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആനന്ദി കോലാപ്പൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ വനിതാ വാർഡിന്റെ ഫിസിഷ്യൻ ഇൻ-ചാർജ് ആയി ചുമതലയേറ്റെങ്കിലും തൊട്ടടുത്ത വർഷം തന്നെ ക്ഷയരോഗം ബാധിച്ചു മരിക്കുകയായിരുന്നു.

1865 മാർച്ച് 31 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡൻസിയിലെ കല്യാണിൽ
ഒരു മറാത്തി ചിത്പവൻ ബ്രാഹ്മണ കുടുംബത്തിൽ യമുന ജോഷി എന്ന പേരിലാണ് ആനന്ദിയുടെ ജനനം. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബങ്ങളിലെ അക്കാലത്തെ രീതി അനുസരിച്ച് തന്റെ ഒമ്പതാമത്തെ വയസ്സിൽ മാതാവിന്റെ നിർബന്ധപ്രകാരം ആനന്ദി വിവാഹിതയായി. അവരെക്കാൾ 20 വയസ്സിന് മുതിർന്ന വിഭാര്യൻ ആയിരുന്ന ഗോപാൽറാവു ജോഷി ആയിരുന്നു അവരുടെ ഭർത്താവ്. വിവാഹശേഷം ഭർത്താവ് ആണ് യമുന എന്ന പേരുമാറ്റി ‘ആനന്ദി’ എന്ന പേര് നൽകിയത്. ഒരു പുരോഗമന ചിന്താഗതിക്കാരനായിരുന്ന തപാൽ ഗുമസ്തനായ ആനന്ദിയുടെ ഭർത്താവ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്ന ആളായിരുന്നു.

പതിനാലാമത്തെ വയസ്സിൽ ആനന്ദി ഒരു ആൺകുട്ടിയെ പ്രസവിച്ചുവെങ്കിലും കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ആ കുഞ്ഞ് മരണപ്പെട്ടു. ഈ സംഭവമായിരുന്നു സ്ത്രീകൾക്ക് വേണ്ടിയുള്ള വൈദ്യസഹായം നൽകാനായി ഒരു ഫിസിഷൻ ആകണമെന്ന ആഗ്രഹം ആനന്ദിയിൽ വളർത്തിയത്. ഭർത്താവിനൊപ്പം കൊൽക്കത്തയിൽ താമസമാക്കിയ ആനന്ദി ഭായി സംസ്കൃതവും ഇംഗ്ലീഷും വായിക്കാനും സംസാരിക്കാനും പഠിച്ചു.

ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ 19-ാം വയസ്സിൽ ആനന്ദി മെഡിക്കൽ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. എന്നാൽ അമേരിക്കയിലെ തണുത്ത കാലാവസ്ഥയും അപരിചിതമായ ഭക്ഷണവുമെല്ലാം ചേർന്ന് അവളുടെ ആരോഗ്യസ്ഥിതി വഷളായി. വൈകാതെ ആനന്ദിക്ക് ക്ഷയരോഗം പിടിപെട്ടു. ശാരീരികമായ മോശം അവസ്ഥയെയും അതിജീവിച്ച് 1886 മാർച്ചിൽ ആനന്ദി ഗോപാൽ ജോഷി എംഡി ബിരുദം നേടി.

ഇന്ത്യയിലെ ആദ്യത്തെ വനിത ഡോക്ടർ ആയി ആനന്ദി മടങ്ങിയെത്തിയപ്പോൾ അവർ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമായിരുന്നു ഇന്ത്യയിൽ നിന്നും അവർക്ക് ലഭിച്ചത്. തുടർന്ന് അന്നത്തെ കോലാപ്പൂർ നാട്ടുരാജ്യത്തെ ആൽബർട്ട് എഡ്വേർഡ് ഹോസ്പിറ്റലിലെ വനിതാ വാർഡിന്റെ ഫിസിഷ്യൻ ഇൻ-ചാർജ് ആയി ആനന്ദി നിയമിക്കപ്പെട്ടു. പക്ഷേ തൊട്ടടുത്ത വർഷം 1887 ഫെബ്രുവരി 26 ന് പൂനെയിൽ വച്ച് ആനന്ദി ഗോപാൽ ജോഷി ക്ഷയരോഗം മൂർച്ഛിച്ച് മരണപ്പെട്ടു.

ഇന്ത്യയിൽ നിരവധി സ്ത്രീകൾക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു ആനന്ദി ഗോപാൽ ജോഷി. ലഖ്‌നൗവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ് ഇന്ത്യയിലെ മെഡിക്കൽ സയൻസിന്റെ മുന്നേറ്റത്തിനുള്ള സംഭാവനകളെ മാനിച്ച് മെഡിസിൻ രംഗത്ത് ആനന്ദി ഗോപാൽ ജോഷിയുടെ പേരിൽ ഒരു അവാർഡ് നൽകിവരുന്നുണ്ട് . സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങൾക്കായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യുവതികൾക്ക് മഹാരാഷ്ട്ര സർക്കാർ ആനന്ദി ഗോപാൽ ജോഷിയുടെ പേരിൽ ഒരു ഫെല്ലോഷിപ്പും നൽകി വരുന്നുണ്ട്.

Tags: Women's Day 2024anandhi gopal joshifirst women doctor of India
Share1
Tweet
Send
Share

Latest stories from this section

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies