ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനത്തിന് കാരണമായത് തീവ്രത കുറഞ്ഞ സ്‌ഫോടകവസ്തുവാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ബെംഗളൂരുവിൻ്റെ ഹൃദയഭാഗത്തുള്ള ജനപ്രിയ കഫേയിലുണ്ടായ സ്‌ഫോടനം ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ഞെട്ടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം. ഉപഭോക്താവിൻ്റെ ബാഗിനുള്ളിലാണ് ഉപകരണം സൂക്ഷിച്ചിരുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം കഫെയിൽ വന്ന കസ്റ്റമറുടെ കയ്യിലുണ്ടായിരുന്ന ബാഗ് ആണ് പൊട്ടിത്തെറിച്ചത് . “ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആരാണ് ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. പോലീസ് സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഞാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,” സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ 4 പേരുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റ് വിവരങ്ങൾ ലഭ്യമല്ല
Discussion about this post