ന്യൂഡൽഹി: പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ഉള്ളടക്കം പങ്കുവെച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ജനറൽ സെക്രട്ടറി ജയറാം രമേശിനും എതിരെ വക്കീൽ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . മൂന്ന് ദിവസത്തിനുള്ളിൽ രേഖാ മൂലം മാപ്പ് പറയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും എന്നും വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ആയ എക്‌സിൽ നിന്നും മുകളിൽ സൂചിപ്പിച്ച പോസ്റ്റ് നീക്കം ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമപരമായ നിർദ്ദേശമാണ്. ഏതെങ്കിലും സാഹചര്യത്തിൽ, ഈ നിയമ അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിന് ഉള്ളിൽ ആ പോസ്റ്റ് നീക്കം ചെയ്യാതിരിക്കുകയോ , മൂന്ന് ദിവസത്തിനുള്ളിൽ എൻ്റെ ക്ലയൻ്റിനോട് രേഖാമൂലമുള്ള ക്ഷമാപണം അയക്കാതിരിക്കുകയോ ചെയ്‌താൽ എൻ്റെ ക്ലയൻ്റിന് സിവിൽ, ക്രിമിനൽ എന്നിങ്ങനെയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല, അത് നിങ്ങളുടെ ചെലവിലും ഉത്തരവാദിത്വത്തിലും ആയിരിക്കും. നോട്ടീസ് വ്യക്തമാക്കി
നിതിൻ ഗഡ്കരി ദ ലാലൻടോപ്പുമായുള്ള അഭിമുഖത്തിൽ നിന്ന് എടുത്ത ഒരു ക്ലിപ്പായിരുന്നു വീഡിയോ. ഇത് കോൺഗ്രസ് സമൂഹമദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആശയക്കുഴപ്പവും സംവേദനവും അപകീർത്തിയും സൃഷ്ടിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയും ഗൂഢലക്ഷ്യത്തോടെയുമാണ് കോൺഗ്രസ് നേതാക്കൾ ഈ പ്രവൃത്തി ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി
Discussion about this post