ലക്‌നൗ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കാബിനറ്റ് മന്ത്രിമാരും അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. കാബിനറ്റ് മന്ത്രിമാരായ ശങ്കർ ചൗദരി, ചീഫ് വിപ്പ് ഉൾപ്പെടെയുള്ള മന്ത്രിമാരാണ് രാംലല്ലയെ ദർശിക്കാൻ അയോദ്ധ്യയിലെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.
സൗഭാഗ്യകരമായ ദിവസമായിരുന്നു ഇതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. ‘ഇത് ഏറെ വികാരപരവും സൗഭാഗ്യം നിറഞ്ഞതുമായ ദിവസമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരോത്സാഹവും പ്രതിബദ്ധതയുമാണ് അയോദ്ധ്യയിൽ രാമക്ഷേത്രം സാക്ഷാത്കരിക്കാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ നടന്നുവെന്നത് ഗുജറാത്തിലെ ജനങ്ങൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്’- ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾക്ക് അയോദ്ധ്യ ക്ഷേത്രത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി ഗുജറാത്ത് യാത്രി ഭവനു വേണ്ടി ഈ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 50 കോടി ചിലവിലാണ് യാത്രി ഭവൻ സാധ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post