കെയ്റോ: ഈജിപ്തില്‍ ഭീകരര്‍ക്കെതിരെ സൈന്യം നടത്തുന്ന പോരാട്ടത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായി പ്രവിശ്യയിലുള്ള തെക്കന്‍ ഷെയ്ഖ് സുവൈദ് നഗരത്തിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലിനിടെ നാലു സൈനികര്‍ക്കു ജീവന് നഷ്ടമായതായി ഈജിപ്ഷ്യന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ അറിയിച്ചു. പോരാട്ടത്തില്‍ ഭീകരരുടെ എട്ടോളം ഒളിത്താവളങ്ങള്‍ സുരക്ഷ സേന തകര്‍ത്തതായും അഞ്ചു വാഹനങ്ങള്‍ നശിപ്പിച്ചതായും വക്താവ് പറഞ്ഞു.
Discussion about this post