ന്യൂഡൽഹി; ഈ വർഷം ആദ്യം രാജ്യത്ത് 67 ലക്ഷം അക്കൗണ്ടുകൾ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്. ജനുവരി ഒന്നുമുതൽ 31 വരെയുള്ള കണക്കാണിത്.2021 ഐടി ചട്ടങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് വാട്സ്ആപ്പ് അറിയിച്ചു.
ഉപയോക്താക്കൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് സുരക്ഷയെ കരുതി 13.50ലക്ഷം അക്കൗണ്ടുകൾ മുൻകൂട്ടി തന്നെ വാട്സ്ആപ്പ് സ്വമേധയാ നിരോധിച്ചതും ഇതിൽ ഉൾപ്പെടുന്നു. ജനുവരിയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് 15000 പരാതികൾ ലഭിച്ചതായും വാട്സ്ആപ്പിന്റെ ജനുവരി റിപ്പോർട്ടിൽ പറയുന്നു.
ഡിസംബറിൽ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് 69 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.രാജ്യത്ത് വാട്സ്ആപ്പിന് 50 കോടി ഉപയോക്താക്കൾ ആണ് ഉള്ളത്.
Discussion about this post